Flash News

അനധികൃത നികുതിപിരിവിന് എതിരേ നടപടി



തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത നികുതിപിരിവ് നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അറിയിച്ചു. ജിഎസ്ടി നിലവില്‍ വന്നതിനു ശേഷവും വാറ്റ് നിരക്കില്‍ നികുതിപിരിവ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യാപാരികളുടെ നികുതിപിരിവ്, ജിഎസ്ടി നമ്പര്‍ രേഖപ്പെടുത്താത്ത ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചുള്ള നികുതിപിരിവ് തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തും. അനധികൃത നികുതിപിരിവ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചരക്കു സേവനനികുതി വകുപ്പിന്റെ പോസ്റ്റ് ബില്‍സ് ഹിയര്‍’”എന്ന ഫേസ്ബുക്ക് പേജില്‍ ഇന്‍വോയ്‌സ് അപ്‌ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് അത് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നികുതി വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it