World

അനധികൃത തടവുകേന്ദ്രങ്ങള്‍ക്ക് ചൈന അംഗീകാരം നല്‍കുന്നു

ബെയ്ജിങ്: സിന്‍ജിയാങില്‍ പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന അനധികൃത തടവുകേന്ദ്രങ്ങള്‍ക്ക് ചൈന അംഗീകാരം നല്‍കുന്നു. 10 ലക്ഷത്തോളം മുസ്‌ലിംകളെ അനധികൃത തടവുകേന്ദ്രങ്ങളില്‍ പീഡിപ്പിക്കുന്നതിനെതിരേ ആഗേളതലത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് വൊക്കേഷനല്‍ ട്രെയിനിങ് സെന്ററുകള്‍ എന്ന പേരില്‍ ചൈന ഉത്തരം കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.
ഭീകരവാത പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ വിദ്യാഭ്യാസത്തിലൂടെ പരിഷ്‌കരിക്കുക എന്നവകാശപ്പെട്ടാണ് ചൈന ഇത്തരം തടവു കേന്ദ്രങ്ങള്‍ നടത്തുന്നത്.
ഇവിടങ്ങളില്‍ വൈഗൂര്‍ മുസ്‌ലിംകളെ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്കി—രയാക്കുന്നതായി യുഎന്‍ മനുഷ്യാവകാശ സമിതി കണ്ടെത്തിയിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ചൈനയുടെ വാദം.

Next Story

RELATED STORIES

Share it