malappuram local

അനധികൃത കോഴിക്കടകള്‍ക്ക് ഉടന്‍ പൂട്ടുവീഴും



പെരിന്തല്‍മണ്ണ: ജില്ലയിലെ ലൈസന്‍സ് ഇല്ലാത്തതും കോഴി മാലിന്യ സംസ്‌കരണം ഇല്ലാത്തതുമായ കോഴിക്കടകള്‍ക്ക് ഉടന്‍ പൂട്ടുവീഴും. പൊതു ഇടങ്ങളില്‍ കോഴി മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യ വകുപ്പ് പോലിസ് സഹായത്തോടെ കോഴി കടകള്‍ക്കെതിരേ നടപടികള്‍ കര്‍ശനമാക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ വളരെക്കാലമായി ചാക്കുകളിലും, മറ്റും നിറച്ച മാലിന്യം പുറം തള്ളുന്നുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മങ്കട വേരും പുലാക്കലില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേരെ നാട്ടുകാര്‍ കാവലിരുന്ന് പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ രണ്ട് കടയുടമകളുടെ പേരില്‍ കേസെടുക്കുകയും, മൂന്ന് കടകള്‍ പൂട്ടിക്കുകയും, ഏഴ് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. സംഭവം പുറം ലോകമറിഞ്ഞതോടെ ചിലയിടങ്ങളിലെല്ലാം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടകള്‍ അടച്ചുപൂട്ടി തുടങ്ങിയിട്ടുണ്ട്. അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളിലും ജില്ലയിലെ ഹൈവേകളിലും കോഴി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പലയിടത്തും സിസിടിവി കാമറകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it