Kollam Local

അനധികൃത കൈയേറ്റം: ചെമ്മാന്‍ തോട് നാശത്തിന്റെ വക്കില്‍

പത്തനാപുരം:അനധികൃത കൈയേറ്റവും മാലിന്യനിക്ഷേപവും കാരണം ചെമ്മാന്‍ തോട് നാശത്തിന്റെ വക്കില്‍.പുനലൂര്‍ കായംകുളം പാതയ്ക്ക് സമാന്തരമായി നഗരാതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടാണ് നശിക്കുന്നത്.

നിരവധി തവണ തോട് സംരക്ഷണത്തിനായി താലൂക്ക് സഭയിലടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയൊന്നും നടപ്പിലാക്കാന്‍ ആധികൃതര്‍ തയാറായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് 3 മീറ്റര്‍ വീതിയിലായിരുന്നു തോട് ഒഴികിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു മീറ്റര്‍ മാത്രമാണ് തോടിന്റെ വീതി.
തോടിന്റെ വശങ്ങളിലും സമീപത്തും നിരവധി ഭക്ഷണശാലകള്‍ താത്കാലികമത്സ്യ വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ അധികവും ഈ തോട്ടിലാണ് നിക്ഷേപിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ സൗകര്യാര്‍ത്ഥം തോടിന്റെ വശങ്ങള്‍ മണ്ണിട്ട് നികത്തുന്നുമുണ്ട്. തോടിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും ഫലം ഉണ്ടായില്ല.
മഴയായിക്കഴിഞ്ഞാല്‍ തോട്ടില്‍ നിന്നുള്ള വെള്ളം റോഡിലേക്ക് കയറുകയും ചെയ്യും. മത്സ്യസ്റ്റാളുകളില്‍ നിന്നുള്ള മലിനജലവും ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഈ ജലാശയത്തിലാണ് നിക്ഷേപിക്കുന്നത്.ഇത് ജലത്തിന്റെ ഒഴുക്കിനെയും തടസപ്പെടുത്തുന്നുണ്ട്.മാലിന്യം കെട്ടി കിടന്ന് പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്.
Next Story

RELATED STORIES

Share it