Idukki local

അനധികൃത കെട്ടിടനിര്‍മാണത്തിനെതിരേ നടപടിയുമായി റവന്യൂവകുപ്പ്

രാജാക്കാട്: മൂന്നാര്‍ പള്ളിവാസലില്‍ ജില്ല കളക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിച്ചു കൊണ്ടിരുന്ന റിസോര്‍ട്ടിനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി. പള്ളിവാസല്‍ രണ്ടാം മൈലില്‍ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച്  നിര്‍മ്മാണം തുടര്‍ന്നു വന്ന റിസോര്‍ട്ടിനെതിരെയാണ് നടപടി തുടങ്ങിയത്. രണ്ടാം മൈല്‍ സ്വദേശി മഞ്ഞയില്‍ ജോബിന്‍ ജോര്‍ജ്ജ് എന്നയാളുടെ കൈവശമുള്ള കൈവശമുള്ള 13 സെന്റ് സ്ഥലത്താണ് രണ്ടു വര്‍ഷം മുന്പാണ് ബഹുനില റിസോര്‍ട്ടിന്റെ നിര്‍മ്മാണം തുടങ്ങിയത്. കളക്ടറുടെ നിരാക്ഷേപ പത്രം ഇല്ലാത്തതിനാല്‍ പണികള്‍ നിര്‍ത്തി വയ്ക്കാന്‍ 2016 ലും കഴിഞ്ഞ ഒക്ടോബറിലും നോട്ടീസ് നല്‍കിയിരുന്നു. വിവരം വെള്ളത്തൂവല്‍ പൊലീസിനും ദേവികുളം തഹസില്‍ദാര്‍ക്കും കൈമാറുകയും ചെയ്തു.  ഇതേത്തുടര്‍ന്ന് നിര്‍ത്തി വച്ച പണികള്‍ കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിച്ചു. സംഭവം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവികുളം സബ്കളക്ടര്‍ പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് വില്ലേജ് ഓഫീസര്‍ പരിശോധനക്ക് എത്തുന്നതറിഞ്ഞ് ഉടമ പണി നിര്‍ത്തി വച്ചു. നാലു നിലയിലധികം ഉയരമുള്ള രണ്ടു കെട്ടിടങ്ങളാണ് ഇവിടെ പണിതു കൊണ്ടിരിക്കുന്നത്. രേഖകളില്ലാതെയും സ്റ്റോപ്പ് മെമ്മോ മറികടന്നുമാണ് നിര്‍മ്മാണം നടക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് നന്പര്‍ നല്‍കരുതെന്ന് പള്ളിവാസല്‍ പഞ്ചാത്തിനും കറണ്ട് കണക്ഷന്‍ നല്‍കരുതെന്ന് കെഎസ്ഇബിക്കും സബ്കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസിനോട് ഇവിടെ സ്ഥിരം നിരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ആര്‍ഡിഒ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ മറ്റെന്തെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനം ഇവിടെ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ചു.  വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വകരിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it