malappuram local

അധ്യാപക ഒഴിവ് നികത്തുന്നതിന് മുന്‍ഗണന: വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്‌സ് പഠനശാഖയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന സ്റ്റാറ്റിസ്റ്റിക്‌സിന് തൊഴില്‍ വിപണിയില്‍ ഏറെ സാധ്യതകളുണ്ട്.
കോളജ് അധ്യാപക തസ്തികകളില്‍ നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള വേണ്ടത്ര അപേക്ഷകരെ ഈ വിഭാഗത്തില്‍ പലപ്പോഴും ലഭിക്കുന്നില്ലെന്ന അവസ്ഥയാണ് ഉള്ളതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
പഠനവകുപ്പ് മേധാവി ഡോ.സി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊ.വൈസ്ചാന്‍സലര്‍ ഡോ.പി ജി ശങ്കരന്‍ വിശിഷ്ടാതിഥിയായിരുന്നു.
കാനഡ മാക്ഗില്‍ സര്‍വകലാശാലാ പ്രഫസര്‍ കെ എം മത്തായി, ഡോ.പി ടി രാമചന്ദ്രന്‍, ഡോ.പി അനില്‍കുമാര്‍, ഡോ.കെ എ മഞ്ജുള, എം ഗിരീഷ് ബാബു, ഇന്റേനല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ.എന്‍ മനോഹരന്‍, ഡോ.കെ ജയകുമാര്‍ പങ്കെടുത്തു. സെമിനാര്‍ മാര്‍ച്ച് 15ന് സമാപിക്കും.
Next Story

RELATED STORIES

Share it