kozhikode local

അധ്യാപകര്‍ അഭിസംബോധന ചെയ്യുന്നത് ആഗോള സമൂഹത്തെ: ജി ഗോപകുമാര്‍

ഫറോക്ക്: ആഗോള വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചാണ് ആധുനിക അധ്യാപകര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ടെതെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി ഗോപകുമാര്‍. ഫാറൂഖ് ട്രൈനിംഗ് കോളജില്‍ ആരംഭിച്ച പഠനസഹായ സോഫ്റ്റ്‌വെയര്‍ നിര്‍മാണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ മുഖാമുഖമിരുന്നുള്ള ക്ലാസ്സുകള്‍ കുറഞ്ഞ് വരുന്നത് സഹവര്‍ത്തിത്തോടെയുള്ള ജീവിതമെന്ന മഹത്തായ വിദ്യാഭ്യാസ ലക്ഷ്യത്തിന് തടസ്സമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് ചെയര്‍മാന്‍ പ്രൊഫ സി ബി ഷര്‍മ്മ മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ട്രൈനിംഗ് കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി കെ അഹമ്മദ് അധ്യക്ഷനായിരുന്നു.
ഡോ.കെ പി സുരേഷ്, ഡോ.സി എ ജവഹര്‍ ,ഡോ.മുഹമ്മദുണ്ണി ,എലിയാസ് , മുസ്തഫ ,ഡോ.അമൃത് ജി കുമാര്‍ , ഡോ.ടി മുഹമ്മദ് സലീം സംസാരിച്ചു.രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 50 സര്‍വ്വകലാശാല കോളജ് അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നാളെ ശില്പശാല സമാപിക്കും. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it