അധ്യാപകനെയും ഭാര്യയെയും തിരിച്ചെടുക്കണം: മന്ത്രിക്ക് വിഎസിന്റെ കത്ത്
BY Sumeera SMR14 Jun 2016 7:50 PM GMT
Sumeera SMR14 Jun 2016 7:50 PM GMT
തിരുവനന്തപുരം: വാളകം ആര്‍വിവിഎച്ച്എസ്എസിലെ അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചു. അധ്യാപക ദമ്പതികള്ക്കനുകൂലമായ കോടതിവിധികളൊന്നും പരിഗണിക്കാതെ സ്കൂള്‍ മാനേജര്‍ ആര് ബാലകൃഷ്ണപിള്ള അവരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഗീതയ്ക്ക് നിയമപരമായി ലഭിക്കേണ്ട ഹെഡ്മിസ്ട്രസ് തസ്തിക നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടയില്‍ കൃഷ്ണകുമാറിന്റെ ബിഎഡ് ബിരുദം വ്യാജമാണ് എന്നാരോപിച്ച് ഇദ്ദേഹത്തെ സര്വീസില്നിന്നൊഴിവാക്കാനും നീക്കമുണ്ട്. എന്നാല്‍ ബിഎഡ് ബിരുദത്തിന്റെ നിജസ്ഥിതി ബന്ധപ്പെട്ട ഡിഇഒ തന്നെ അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ വൈരനിര്യാതന ബുദ്ധിയോടെ ഇവരെ ദ്രോഹിച്ചിരുന്നതായിട്ടാണു പരാതി. ഈ സാഹചര്യത്തില്‍ അധ്യാപകദമ്പതികളുടെ പരാതി പരിശോധിച്ച് അവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT