ernakulam local

അധിനിവേശ ജീവിയായ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം തടയണം: ശാസ്ത്രജ്ഞര്‍



പറവൂര്‍: നഗരത്തിലെ ചിലപ്രദേശങ്ങളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം അടിയന്തരമായി തടയേണ്ടതാണെന്ന് പീച്ചിയിലെ കേരള വനം ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ അധിനിവേശ ജീവി ആന്‍ജിയോസ് ട്രോഞ്ചെ ലിസ് കാന്റോ നെന്‍സിസ് എന്ന വിരയുടെ വാഹകരായതിനാല്‍ ഇസ്‌നോഫില്ലിക് മെനിഞ്ചെറ്റിസ് എന്ന രോഗമുണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആക്‌സമികമായും ഈ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തിപ്പെട്ടാല്‍ രക്തത്തിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തില്‍ എത്തും. ഇത് നിരവധി ആരോഗ്യപ്രശ്‌നത്തില്‍ എത്തിച്ചേരും. നഗരസഭയിലെ 15,16 വാര്‍ഡ് ഉള്‍കൊള്ളുന്ന പെരുമ്പടന്ന പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം വര്‍ധിച്ചുവന്നിട്ടുള്ളത്. സംസ്ഥാനത്ത് 2010 മുതല്‍ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ വിവിധ ജില്ലകളിലായി 140 ല്‍പരം സ്ഥലങ്ങളില്‍ ഇത്തരം ഒച്ചുകളെ കാണപ്പെടുന്നുണ്ട്. 1955ല്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശിയാണ് തന്റെ ഗവഷേണ ആവശ്യത്തിനായി ആഫ്രിക്കന്‍ ഒച്ചിനെ ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നത്. 1965-1970 കാലഘട്ടത്തില്‍ ഒച്ചുകള്‍ പാലക്കാട് ഗുരുതരമായി മാറിയപ്പോള്‍ അവയെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. മൂന്ന് വര്‍ഷം വരെ മണ്ണിനടിയില്‍ സുഷുപ്താവസ്ഥയില്‍ ഇരിക്കാന്‍ കഴിയുന്ന ഇവ അര നൂറ്റിലാണ്ടിലധികം ജീവിച്ചിരിക്കും. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവും ആണ് സുഷുപ്താവസ്ഥ വെടിഞ്ഞ് പുറത്ത് വരാന്‍ കാരണമാവുന്നത്. അതുകൊണ്ട് തന്നെ മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുന്നത്. ഗ്ലൗസ്് ഉപയോഗിക്കാതെ ഒച്ചിനെ തൊടരുത്. ഒച്ചിന്റെ ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന ദ്രവം ശരീരത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിന്റെ ദ്രവവും കാഷ്ഠവും പറ്റിപിടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കഴുകിയും വേവിച്ചും വേണം ഭക്ഷിക്കുവാന്‍. കിണറുകള്‍ക്ക് അകത്തും ഒച്ചുകള്‍ക്ക് പറ്റിപിടിച്ചിരിക്കാന്‍ ഇടയുള്ളതിനാല്‍ വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കണം. ഒച്ച് ബാധ്യത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അതില്‍ ഒച്ചുകള്‍ പറ്റിപിടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമെ യാത്ര തുടരാവൂ. ഇതിനെ നിയന്ത്രിക്കാന്‍ പുകയിലയും തുരിശും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കണം. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 10 മിനിട്ട് തിളപ്പിക്കുക. 60 തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതിന് ശേഷം രണ്ട് ലായിനികളും സംയുക്തമായി ചേര്‍ത്ത് സ്‌പെയര്‍ ഉപയോഗിച്ച് തളിക്കേണ്ടതാണ്. പുകയിലക്ക് പകരം അക്റ്റാര എന്ന ഉല്‍പന്നവും ഉപയോഗിക്കാം. ഇത് ഒരു ഗ്രാം അക്റ്റാര ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
Next Story

RELATED STORIES

Share it