ernakulam local

അധികൃതര്‍ക്ക് മൗനം; കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് കയറുന്നില്ല

ആലുവ: അധികൃതരുടെ തീരുമാനങ്ങള്‍ ലംഘിച്ച് സ്വകാര്യ ബസ് സ്റ്റാന്റില്‍ കയറാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായി.
6 മാസം മുമ്പ് നഗരസഭയും പോലിസും ചേര്‍ന്ന് നടപ്പാക്കിയ കെഎസ്ആര്‍ടിസി ബസ്സുകളുടെ സ്വകാര്യബസ് സ്റ്റാന്റ് പ്രവേശനമാണ് ഒരു വിഭാഗം കെഎസ്ആര്‍ടിസി തന്നെ അട്ടിമറിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥവും കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനവും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. സ്റ്റാന്റില്‍നിന്നും തിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ടൗണ്‍ ചുറ്റി സ്വകാര്യ ബസ് സ്റ്റാന്റില്‍ എത്തണമെന്നായിരുന്നു തീരുമാനം. ഇതുപ്രകാരം സ്വകാര്യ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കായി പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു.
എന്നാല്‍ ഭൂരിഭാഗം ബസ്സുകളും കൗണ്ടറിലെത്തി യാത്രക്കാരെ എടുക്കാതെ തന്നെ പോവുകയാണ് ചെയ്തുവരുന്നത്. ഇതുമൂലം വിവിധ ഭാഗത്തേക്കുള്ള ബസ്സുകള്‍ പ്രതീക്ഷിച്ച് സ്വകാര്യ ബസ് സ്റ്റാന്റില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ഏറെ ദുരിതത്തിലാണുള്ളത്.
അധികൃതരുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന കെഎസ്ആര്‍ടിസിയുടെ നടപടി ഒഴിവാക്കണമെന്നും കയറാത്ത കെഎസ്ആര്‍ടിസി ബസ്സു—കള്‍ക്കെതിരേ നിയമ നടപടിയെടുക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ ജനകീയ സമര പരിപാടികളുമായി പാര്‍ട്ടി രംഗത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it