Pathanamthitta local

അധികാര വികേന്ദ്രീകരണത്തിന്റെ അര്‍ഥം പഞ്ചായത്തുകള്‍ക്ക് മനസ്സിലായില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷ



പത്തനംതിട്ട:  പഞ്ചായത്തുകള്‍ക്കും റവന്യൂ വകുപ്പിനും അധികാരങ്ങള്‍ വിട്ടുനല്‍കിയിട്ടും അതിന്റെ അന്തസത്ത മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന്‍. സാധാരണക്കാരുടെ ജീവനും സ്വത്തിനും അപകടകരമായി തീരുന്ന വിഷയങ്ങള്‍ തീര്‍പ്പാക്കാന്‍ അതിദീര്‍ഘമായ കാലതാമസമുണ്ടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വടശേരിക്കര സ്വദേശിനി ചന്ദ്രലേഖ സമര്‍പ്പിച്ച പരാതിയിലാണ് വിമര്‍ശനം. പരാതിക്കാരിയുടെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ തേക്ക് മരങ്ങള്‍ ഇരുപതടിയോളം ഉയര്‍ന്നതിനാല്‍ കിണറില്‍ ഇലകള്‍ വീണ് ജലം മലിനമാകുന്നു എന്നാണ് പരാതി.  കമ്മീഷന്‍ തിരുവല്ല ആര്‍.ഡി.ഒ, വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. വിഷയത്തില്‍ അപ്പീല്‍കേസ് നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. അപകടകരമായി വളര്‍ന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയതായും തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും വിശദീകരണത്തില്‍ പറയുന്നു. ജീവനും സ്വത്തിനും ഭീഷണിയായ തേക്കുമരങ്ങള്‍ മുറിച്ചു മാറ്റാന്‍ താല്‍ക്കാലിക ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് തിരുവല്ല ആര്‍ഡിഒ കമ്മീഷനെ അറിയിച്ചു. പരാതി പരിഹരിക്കാന്‍ നിയമാനുസൃതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ തിരുവല്ല ആര്‍ഡിഒക്കും വടശേരിക്കര പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it