Cricket

അണ്ടര്‍ 19 വനിതാ ഏകദിനത്തില്‍ഇരട്ട സെഞ്ച്വറി നേട്ടവുമായി മുംബൈ താരം

അണ്ടര്‍ 19 വനിതാ ഏകദിനത്തില്‍ഇരട്ട സെഞ്ച്വറി നേട്ടവുമായി മുംബൈ താരം
X


മുംബൈ: അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേട്ടവുമായി മുംബൈ താരം. 16 വയസുകാരി ജെമീമ റോഡ്രിഗസാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ 163 പന്തില്‍ നിന്ന് പുറത്താവാതെ 202 റണ്‍സാണ് ജെമീമ അടിച്ചെടുത്തത്. അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ജെമീമ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ജെമീമയുടെ ബാറ്റിങ് കരുത്തില്‍ 50 ഓവറില്‍ 347 റണ്‍സും മുംബൈ സ്വന്തമാക്കി.
Next Story

RELATED STORIES

Share it