അഡ്വ. ബി എ ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ്

കൊച്ചി: എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെയും ജഡ്ജിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അഭിഭാഷകന്‍ ബി എ ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടീസ്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ വിധി പ്രഖ്യാപിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതി സെഷന്‍സ് ജഡ്ജി തുടര്‍നടപടിക്കായി ഹൈക്കോടതിക്കു കൈമാറിയിരുന്നു. ഈ പരാതി ഹരജിയായി പരിഗണിച്ചാണ് ആളൂരിനോട് കോടതി വിശദീകരണം തേടിയത്. അതേസമയം, ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി മറ്റൊരു അഭിഭാഷകന്‍ അഡ്വക്കറ്റ് ജനറലിന് നല്‍കിയ അപേക്ഷയിലും നടപടിക്ക് എജി അനുമതി നല്‍കി.
Next Story

RELATED STORIES

Share it