thrissur local

അഡ്വ. എം പി ശ്രീനിവാസനെ ഒഴിവാക്കി സിപിഎം പരിശോധന തുടങ്ങി

തൃശൂര്‍: റിലയന്‍സ് കേബില്‍ അഴിമതി ഇടപാടില്‍ കോര്‍പ്പറേഷന്‍ മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.— എം പി ശ്രീനിവാസനെ ഒഴിവാക്കി സിപിഎം കൗണ്‍സിലര്‍മാര്‍ പരിശോധന തുടങ്ങി. പ്രതിപക്ഷാംഗങ്ങള്‍ പരിശോധനക്കുള്ള മേയറുടെ ഉത്തരവ് തള്ളി. മേയറുടെ അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്ന് അഡ്വ. —ശ്രീനിവാസന്‍ പറഞ്ഞു. അറിയിപ്പ് കൈമാറാന്‍ ശ്രീനിവാസനെ ഫോണിലും വീട്ടിലും ഓഫീസിലും ബന്ധപ്പെട്ടിട്ടും കിട്ടിയില്ലെന്ന് ഔദ്യോഗിക വിശദീകരണം.
റോഡ് വെട്ടിപോളിച്ച് കേബിളിടാന്‍ 2013ല്‍ കൗണ്‍സില്‍ അനുമതി നല്‍കിയതിലും 13.36 കിലോമീറ്റര്‍ ദൂരം നിയമവിരുദ്ധമായി കൂടുതല്‍ വെട്ടിപ്പൊളിച്ച റിലയന്‍സ് കേബിളിട്ടുവെന്ന എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ റിലയന്‍സിനെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനാണ് പരിശോധനയെന്ന് സി—പി.എം പ്രതിനിധികളായ മരാമത്ത് കമ്മിറ്റിയിലെ കൗണ്‍സിലര്‍മാരും, കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥരും വിശദീകരിച്ചു.
മരാമത്ത് കമ്മിറ്റിയുടെ അന്വേഷണത്തിലിരിക്കുന്ന വിഷയത്തില്‍ കമ്മിറ്റിക്കുമുകളില്‍ മേയര്‍ നേരിട്ട് ഇടപെട്ടുള്ള നിയമവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മരാമത്ത് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ പ്രതിപക്ഷനേതാവ് അഡ്വ.— എം കെ —മുകുന്ദന്‍, ടി ആര്‍ സന്തോഷ്, ബി—ജെപി കൗണ്‍സിലര്‍ സി രാവുണ്ണി എന്നിവര്‍ പരിശോധന ബഹിഷ്‌കരിച്ചത്.
പരിശോധനാവിവരം അറിയിക്കാത്തതിനാല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.— എം പി —ശ്രീനിവാസനും എത്തിയില്ല. മരാമത്ത് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളായ സുരേഷ്ണി സുരേഷ്, ഇ ഡി ജോണി, ജ്യോതിലക്ഷ്മി എന്നിവരും ഓവര്‍സീയര്‍മാരായ മുഹമ്മദ് മാലിക്, സ്റ്റൈന്‍ എന്നിവരും റിലയന്‍സ് പ്രതിനിധികളുമായിരുന്നു പരിശോധനക്ക് പുറപ്പെട്ടത്. കമ്മിറ്റി അംഗങ്ങള്‍ രാവിലെ 10ന് എത്തിചേരണമെന്നായിരുന്നു മേയറുടെ ഉത്തരവെങ്കിലും 11നാണ് സംഘം പരിശോധനക്കിറങ്ങിയത്.
35 കിലോമീറ്റര്‍ കേബിളിടാന്‍ 2013ല്‍ ആറുമാസത്തെ കാലാവധിക്ക് അനുമതി വാങ്ങിയ റിലയന്‍സ് 21.352 കിലോമീററര്‍ കേബിളിട്ടുവെന്നായിരുന്നു 2017ല്‍ നല്‍കിയ വിശദീകരണ കത്ത്. എന്നാല്‍ എഞ്ചിനീയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയില്‍ 13.36 ച.—കിലോമീറ്റര്‍ കൂടുതല്‍ കേബിളിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ചെയ്തു. അധികം കേബിള്‍ ഇട്ടതില്‍ നടപടി തീരുമാനിക്കാനാണ് പരിശോധന. 22 കിലോമീറ്റര്‍ കൂടി കേബിളിടാന്‍ 2016 ജനുവരിയില്‍ റിലയന്‍സ് വീണ്ടും കത്തു നല്‍കിയെങ്കിലും രണ്ട് വര്‍ഷം പിന്നിട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല.
ഇത്തരമൊരു പരിശോധനക്കു 20-10-2017ല്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്ത് മരാമത്ത് കമ്മിറ്റിയെ അറിയിച്ചിട്ടും കൗണ്‍സില്‍ തീരുമാനം നടപ്പാക്കാതെ വീഴ്ച വരുത്തിയെന്ന ആരോപണം കൂടി കമ്മിറ്റിക്ക് മുകളില്‍ തീരുമാനമെടുത്തതിന് വിശദീകരണമായി മേയര്‍ അജിത ജയരാജന്‍ ജനുവരി നാലിന് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.
കേബിള്‍ ഇടപാടിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. —ശ്രീനിവാസനെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന ആരോപണം ശക്തമാണ്. ശ്രീനിവാസനെ മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയെ ചേയര്‍മാനാക്കാനും സിപിഎമ്മിനകത്തു നീക്കം നടക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it