palakkad local

അട്ടപ്പാടി ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ മഴ ശക്തമായതോടെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞു. വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചില്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം വ്യാപകമായി മണ്ണിടിഞ്ഞ അതേ സ്ഥലത്ത് തന്നെയാണ് ഇത്തവണയും മണ്ണിടിച്ചിലുണ്ടായത്. മഴ കനക്കുന്നതനുസരിച്ച് ഇവിടെ  മണ്ണിടിച്ചില്‍ തുടരുകയാണ്.
റോഡിലേക്ക് വീഴുന്ന മണ്ണ് എക്‌സകവേറ്റര്‍ ഉപോഗിച്ച് നീക്കുന്നതിനാല്‍ പൂര്‍ണ തോതില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടല്ല. ഇന്നലെ ചുരത്തില്‍ അഞ്ചിടത്ത് ചെറിയ തോതില്‍ മണ്ണും കല്ലു വീണു. ആറാം വളവില്‍ വീണ മരം അഗ്‌നിരക്ഷാ സേനയെത്തി നീക്കം ചെയ്തു. മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാലാം വളവില്‍ ചുരം റോഡ് ബാരിക്കേടും കടന്ന് ഇടിഞ്ഞു. ഇവിടെ ടാര്‍ വീപ്പകള്‍ സ്ഥാപിച്ച് റോഡിന്റെ വീതി കുറച്ചിരിക്കുകയാണ്. അഗളി എഎസ്പി സുജിത് ദാസ് ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുമരമത്ത് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ചുരത്തിലെ മഴക്കെടുതി നേരിടാന്‍ നാല് എസ്‌ഐമാര്‍ ചുരത്തിലുണ്ട്.   വടക്കഞ്ചേരി എസ്‌ഐ ആദംഖാന്‍, കസബ എസ്‌ഐ പ്രിന്‍സി തോമസ്, പട്ടാമ്പി എസ്‌ഐ അജീഷ്, വാളയാര്‍ അഡീഷനല്‍ എസ്‌ഐ ശിവശങ്കര്‍ എന്നിവരാണ് ചുരത്തിലുള്ളത്.
Next Story

RELATED STORIES

Share it