അടൂര്‍ പീഡനക്കേസ് ഇരകളിലൊരാള്‍ ആത്മഹത്യ ക്ക്  ശ്രമിച്ചു

 പത്തനംതിട്ട: അടൂര്‍ പീഡനക്കേസിലെ ഇരകളിലൊരാള്‍ കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകടനില തരണംചെയ്തതായി അറിയുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ വച്ചായിരുന്നു സംഭവം. മണിക്കൂറുകളോളം ബാത്ത്‌റൂമില്‍ രക്തംവാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ മറ്റ് അന്തേവാസികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
പീഡനംമൂലമുണ്ടായ മാനഹാനിയും വീട്ടില്‍ പോവണമെന്നാവശ്യപ്പെട്ടത് മഹിളാമന്ദിരം ജീവനക്കാര്‍ അനുവദിക്കാതിരുന്നതുമാണ് കാരണമെന്നറിയുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ബോധം തെളിഞ്ഞതോടെ പോലിസ് മൊഴിയെടുത്തു.
Next Story

RELATED STORIES

Share it