kozhikode local

അടിസ്ഥാന തലത്തില്‍ വികസനമെത്തിയാലേ സമ്പൂര്‍ണമാവുകയുള്ളൂ : പി ശ്രീരാമകൃഷ്ണന്‍



വടകര: പാശ്ചാതല മേഖലയില്‍ വികസനം അനിവാര്യമാണെന്നും എല്ലാവരിലും വികസനം എത്തിയാല്‍ മാത്രമെ സമ്പൂര്‍ണ്ണ വികസനം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളുവെന്നും നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്‍ പറഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രവും തുടര്‍സാക്ഷരതാ വിദ്യാകേന്ദ്രത്തിന്റെയും കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന എന്നതിന്റെ ഉദാഹരണമാണിത്. വികസനത്തെ കുറിച്ച് എല്ലാവര്‍ക്കും സങ്കല്‍പ്പമുണ്ട്. കെട്ടിടം പണിതാല്‍ വികസനമായി എന്നതാണ് പലരുടെയും സങ്കല്‍പ്പം. നമ്മുടെ നാട്ടില്‍ പഞ്ചവത്സര പദ്ധതി പലതും കടന്നു പോയെങ്കിലും ഇവയൊന്നും തന്നെ താഴെ തട്ടില്‍ എത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ദുഷ്പ്രവണത മൂലം പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സങ്കല്‍പ്പം സമ്പൂര്‍ണ്ണമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെയു ഉദയന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. വിവിധ മേഖലയില്‍ പുരസ്‌കാരങ്ങള്‍ നേടിയവരെ ചടങ്ങില്‍ ആദരിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, വൈസ് പ്രസിഡന്റ് സുമ തൈക്കണ്ടി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.
Next Story

RELATED STORIES

Share it