Idukki local

അടിമാലി ടൗണില്‍ മാലിന്യക്കൂമ്പാരം ; പഞ്ചായത്ത് അധികൃതര്‍ക്ക് നിസ്സംഗത



അടിമാലി:പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുമ്പോഴും കണ്ട ഭാവമില്ലാതെയാണ് അധികൃതരുടെ നിലപാട്.ബസ് സ്റ്റാ ന്റിന് സമീപത്തെ ഓടകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അഴുക്ക് ജലം കെട്ടികിടക്കുന്നു.പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള പാഴ് വസ്തുക്കള്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞ് ഓടയില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു.മഴപെയ്തതോടെ അഴുക്കുവെള്ളം ഓടനിറഞ്ഞ് കവിഞ്ഞ് റോഡിലൂടെ ഒഴുകുന്ന അവസ്ഥയിലാണ്.ഈ മലിന ജലത്തില്‍ ചവിട്ടിവേണം ആളുകള്‍ക്ക് നടക്കാന്‍.ബസ് സ്റ്റാ ന്റില്‍ ടാറിംഗ് പൊളിഞ്ഞ് വെള്ളം കെട്ടിനില്‍ക്കുന്നു. ദേവിയാര്‍ പുഴയിലേക്കുള്ള ചെറുതും വലുതുമായ ഓടകളിലെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുകയാണ്.മാലിന്യങ്ങള്‍ നിറഞ്ഞതോടെ പകര്‍ച്ചപനി പടര്‍ന്നു . ആയിരക്കണക്കിന് ആളുകളാണ് പനിക്കും മറ്റുമായി ചികിത്സതേടി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍  ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
Next Story

RELATED STORIES

Share it