Idukki local

അടിമാലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിന് മുന്‍കൂര്‍ ജാമ്യം

തൊടുപുഴ: അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോപ്ര എന്നു വിളിക്കുന്ന ബിനു പി ആറിന് തൊടുപുഴ സെഷന്‍സ് ജഡ്ജി ജോര്‍ജ് ഉമ്മന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സ്മിത മുരളിയെ ചീത്തവിളിച്ച് അധിക്ഷേപിക്കുകയും ഔദ്യോഗക കൃത്യനിര്‍വ്വഹണം നടത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു എന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം .
അടിമാലി മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വന്ദ്യവയോധികനായ ഹനീഫയെ 11-02-2016-ല്‍ നിരാഹാരപന്തലില്‍ നിന്നും അടിമാലി പോലിസ് അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലിസ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തത്.
പ്രതിക്കു വേണ്ടി അഭിഭാഷകരായ എസ് അശോകന്‍, ഷാജി ജോസഫ്, റെജി ജി നായര്‍, അജു മാത്യു, പ്രസാദ് ജോസഫ് കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it