Kollam Local

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം: വി സത്യശീലന്‍

കൊല്ലം: അടഞ്ഞുകിടക്കുന്ന പൊതു-സ്വകാര്യമേഖലയിലെ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റും കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വി സത്യശീലന്‍. ഈ ആവശ്യം ഉന്നയിച്ച് കാഷ്യു കോര്‍പ്പറേഷന്റെയും സ്വകാര്യ ഫാക്ടറികളുടെയും ആസ്ഥാനങ്ങളിലേക്ക് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാളെ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായി സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 165 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കശുവണ്ടി കോര്‍പ്പറേഷനില്‍ ഉയര്‍ന്നുവന്ന ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുന്നതിന് അന്വേഷണം നടത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്നതും ഫാക്ടറി പ്രവര്‍ത്തനം സ്തംഭിപ്പിച്ച് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നതും അംഗീകരിക്കാനാവില്ല. രണ്ടുലക്ഷത്തോളം വരുന്ന തൊഴിലാളില്‍ നേരിടുന്ന പ്ര്ശനത്തിന് പരിഹാരം കാണുന്നതിന് ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it