Idukki local

അഞ്ച് റേഞ്ച് ഓഫിസര്‍മാര്‍ക്ക് സ്ഥാന ചലനം



അടിമാലി: ജില്ലയില്‍ വനം വകുപ്പിലെ അഞ്ച് റേഞ്ച് ഓഫിസര്‍മാര്‍ക്ക് സ്ഥാന ചലനം. അഡീഷണല്‍  പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടേതാണ് ഉത്തരവ്. ചൊവ്വാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് അടിന്തരമായി നടപ്പാക്കി റിപോര്‍ട്ട് ചെയ്യാന്‍ ഡിവിഷണല്‍ ഫോറസ്റ്റര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. അടിമാലി റേഞ്ച് ഓഫിസര്‍ ബാബു ജോസ്, നേര്യമംഗലം റേഞ്ച് ഓഫിസര്‍ വരരുചി, ദേവികുളം റേഞ്ച് ഓഫിസര്‍ ആര്‍ സുരേഷ്‌കുമാര്‍, മാങ്കുളം റേഞ്ച് ഓഫിസര്‍ എം എ അനീഷ്, കല്ലാര്‍ ഫോറസ്റ്റ് ഓഫിസര്‍ എസ് രാജേന്ദ്രന്‍ എന്നിവരെയാണ് തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിയമിച്ചിരിക്കുന്നത്.പൂതിയ റേഞ്ച് ഓഫിസര്‍മാരെ നിയമിച്ചുകൊണ്ടും ഉത്തരവിറങ്ങി.വനം വകുപ്പിന്റെ സാധാരണ നിലയിലൂള്ള സ്ഥലം മാറ്റ ഉത്തരവാണ് ഇതെന്നും  വ്യക്തമാക്കുന്നു. എന്നാ ല്‍ മെയ് 16ന് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വനപാലകരെ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നത്.സ്ഥലം മാറ്റിയ റേഞ്ച് ഓഫിസര്‍മാരില്‍ 4 ഉദ്യോഗസ്ഥര്‍ക്കും ജില്ലയ്ക്ക് പുറത്താണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. കല്ലാര്‍ ഫോറസ്റ്റ് ഓഫിറരായിരുന്ന എസ് രാജേന്ദ്രനാണ് പുതിയ അടിമാലി റേഞ്ച് ഓഫിസര്‍. കീഴ്ജീവനക്കാരുടെ പരാതിയും റേഞ്ചിലെ ജണ്ട നിര്‍മാണത്തിലെ ക്രമക്കേടുമാണ് അടിമാലി റേഞ്ച് ഓഫിസര്‍ക്ക് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് സൂചന.അടിമാലി റേഞ്ച് ഓഫിസര്‍ക്കെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മുഖ്യ വനപാലകന് പരാതി നല്‍കിയിരുന്നു.അടുത്തിടെ പെരിഞ്ചാംകൂട്ടി ഫോറസ്റ്റ് സെക്ഷന്‍  ക്രമവിരുദ്ധമായി രണ്ടായി വിഭജിക്കുകയും രണ്ട് ഫോറസ്റ്റര്‍മാര്‍ക്ക് ഓരോ ഏരിയായുടേയും ചാര്‍ജ് നല്‍കിയതും വിവാദമായിരുന്നു. കൂടാതെ രണ്ട് വനപാലകര്‍ മാത്രമുള്ള സെക്ഷനില്‍ നിന്നും ഒരാള്‍ക്ക്  ചെക്‌പോസ്റ്റ് ഡ്യൂട്ടി നല്‍കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി കീഴ്ജീവനക്കാരുടെ സംഘടനയുടെ പരാതി നിലവിലുണ്ട്.അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് സ്റ്റേഷന്‍ പരിതിയില്‍ നടന്നിട്ടുള്ള ജണ്ട നിര്‍മാണത്തിലെ ക്രമക്കേടും റേഞ്ച് ഓഫിസര്‍ക്ക് വിനയായതായി സൂചനയുണ്ട്.വനഭൂമിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന കലക്ടറുടെ നിര്‍ദ്ദേശം പാലിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ കലക്ടര്‍ നല്‍കിയ കത്തുകളും ഉദ്യോഗസ്ഥര്‍ക്ക് വിനയായതായി സൂചനയുണ്ട്.
Next Story

RELATED STORIES

Share it