Flash News

അഞ്ച് കിലോ കഞ്ചാവ് പിടികൂടി



തൃശൂര്‍: ലോറിയില്‍ ഒളിച്ചുകടത്തിയ അഞ്ച് കിലോ കഞ്ചാവ് തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്നു പിടികൂടി. ലോറി ഡ്രൈവര്‍ ഇടുക്കി കട്ടപ്പന പാമ്പാടുംപാറ കടുക്കാസിറ്റി പുളിയന്‍മല സ്വദേശി താമരകുളത്തില്‍ കറുപ്പസ്വാമിയെ(38) അറസ്റ്റ് ചെയ്തു. കമ്പം, തേനി ഭാഗത്തുനിന്നും തൃശൂരിലേക്കും എടപ്പാളിലേക്കും ഏത്തക്കായ കയറ്റിക്കൊണ്ടുപോവുന്ന ലോറിയുടെ കാബിനകത്തെ സീറ്റിനടിയിലാണ് പാക്കറ്റുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആലുവ പോലിസില്‍ ഇയാള്‍ക്കെതിരേ കഞ്ചാവ് കടത്തിയതിന് കേസുണ്ട്. ജില്ലയില്‍ വ്യാപകമായി പച്ചക്കറി വണ്ടികളില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് മൊത്തക്കച്ചവടക്കാരിലെ പ്രധാനിയായ കറുപ്പുസ്വാമി പിടിയിലായത്. മൈസൂര്‍ മാംഗോ എന്ന പേരില്‍ വിപണിയില്‍ വളരെ ഡിമാന്‍ഡുള്ള കഞ്ചാവാണ് ഇയാള്‍ കടത്തിയത്.
Next Story

RELATED STORIES

Share it