malappuram local

അഞ്ചു കോടിയുടെ വികസന പ്രവൃത്തിക്ക് അനുമതി

മഞ്ചേരി: മഞ്ചേരി മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചു. ഭരണാനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ നടപിടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം ഉമ്മര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. വികസന പദ്ധതികളും അനുവദിച്ച തുകയും: തുറക്കല്‍ മിനി ബൈപാസ് പുനരുദ്ധാരണത്തിന് 10 ലക്ഷം, പാണ്ടിക്കാട് ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിനു 50ലക്ഷം, വാളനി വട്ടത്തിപ്പാറ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് 35ലക്ഷം, പൂവ്വത്തന്‍കുന്ന്-നറുക്കുപാറ റോഡിന് 25ലക്ഷം, കാട്ടില്‍ മൂച്ചി-കാവുങ്ങല്‍ പറമ്പ് റോഡ് 25ലക്ഷം,ആഞ്ഞിലങ്ങാടി-പുത്തനഴികവല റോഡ് 25ലക്ഷം, ചേരിപ്പറമ്പ്-സ്രാമ്പിക്കല്‍ -കുറുക്കന്‍കുണ്ട് റോഡ് 15ലക്ഷം, പള്ളിപ്പടി-ഗോതമ്പ് റോഡ് 30 ലക്ഷം, മൈലൂത്ത് -മണിയാറ്റ കപ്രാട് റോഡ് 20ലക്ഷം, ത്രാവോട്ട് പടി-കാഞ്ഞിരക്കുളം-പള്ളിപ്പടി റോഡ്് 25ലക്ഷം, 19-ാം മൈല്‍-കീഴാറ്റൂര്‍ റോഡ് 25ലക്ഷം, കാരേപറമ്പ് -എലിക്കാട്ടില്‍-എലമ്പ്ര റോഡ് 25ലക്ഷം, പട്ടര്‍കുളം എയുപി സ്‌കൂള്‍-മാണിപറമ്പ് റോഡ് 15 ലക്ഷം, അത്തിക്കുളം-വായനശാല റോഡ് 20ലക്ഷം, കുത്ത്കല്ല്-മംഗലശ്ശേരി റോഡ് 10ലക്ഷം, മുമ്പാറക്ക സ്‌കൂള്‍-കവളങ്ങാട് റോഡ് 12.15 ലക്ഷം, പട്ടര്‍കുളം അല്‍ ഹുദാ സ്‌കൂള്‍ റോഡിന് 10ലക്ഷം. മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ബസ്സുകള്‍ വാങ്ങുന്നതിന് ഒരുകോടി രൂപയും അനുവദിച്ചു. പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാരക്കുന്ന്  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടപ്പറ്റ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ വാങ്ങുക. കാലിക്കറ്റ് സര്‍വകലാശാല ബി എഡ് സെന്റര്‍ കെട്ടിടത്തിനു മുകളില്‍ ഷീറ്റിടുന്നതിന് 10ലക്ഷം രൂപയും അനുവദിച്ചു.
Next Story

RELATED STORIES

Share it