അജ്ഞാത രൂപം ആകാശത്ത്; അമ്പരന്ന് കാലഫോര്‍ണിയക്കാര്‍

അജ്ഞാത രൂപം ആകാശത്ത്; അമ്പരന്ന് കാലഫോര്‍ണിയക്കാര്‍
X
ലോസ്ആഞ്ചലസ്: യുഎസിലെ കാലഫോര്‍ണിയയില്‍ നാട്ടുകാരെ അമ്പരപ്പിച്ച് ആകാശത്ത് ജെല്ലിഫിഷിനോടു സാമ്യമുള്ള രൂപം. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ആകാശത്ത് രൂപം പ്രത്യക്ഷപ്പെട്ടത്. അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്നു പലരും ഭയപ്പെടുകയും ടെലിവിഷന്‍ ചാനലുകളുമായും പോലിസ് സ്‌റ്റേഷനുകളുമായും നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.



ആകാശത്ത് ദുരൂഹമായ പ്രകാശം ദൃശ്യമായതായി ലോസ് ആഞ്ചലസ് അഗ്നിശമനസേന മുന്നറിയിപ്പു നല്‍കി. എന്നാല്‍, അന്യഗ്രഹ ജീവികളല്ല, യുഎസിന്റെ ശൂന്യാകാശ പര്യവേഷണ വിഭാഗമായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ കാഴ്ചയാണ് ആകാശത്ത് തെളിഞ്ഞതെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. പത്ത് ഉപഗ്രഹങ്ങളുമായി റോക്കറ്റ് ഭ്രമണപഥത്തിലേക്കു കുതിച്ചതിനെത്തുടര്‍ന്നുള്ള പ്രകാശവും പുകയും പൊടിപടലങ്ങളും ചേര്‍ന്ന് ആകാശത്ത്് പ്രത്യേക രൂപത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കാലഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് വ്യോമതാവളത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണസ്ഥലത്തു നിന്ന് 300ലധികം കിലോമീറ്റര്‍ അകലെയുള്ളവര്‍ക്കു വരെ ആകാശദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചു.
Next Story

RELATED STORIES

Share it