ernakulam local

അങ്കണവാടിക്കും പകല്‍ വീടിനും ഭൂമി നല്‍കി കുഞ്ഞിത്തൈ വനിതാസാമാജം മാതൃകയായി



പറവൂര്‍: മൂന്നര പതിറ്റാണ്ടിനു മുമ്പ് കുഞ്ഞിത്തൈ കേന്ദ്രീകരിച്ചു സ്ഥാപിച്ച വനിതാ സമാജം അങ്കണ വാദിക്കും പകല്‍ വീടിനും കെട്ടിടം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കി സമൂഹത്തിനു മാതൃകയാവുന്നു. യൗവ്വന കാലത്ത് തങ്ങള്‍ കൂട്ടായ്മയിലൂടെ സ്വരൂപിച്ച് വാങ്ങിയ സ്ഥലമാണ് വിട്ടുനല്‍കിയത്. 1970 കളില്‍ നാട്ടില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന നാട്ടുകാരെ സഹായിക്കുന്നതിനാണ് വനിതാ സമാജം സ്ഥാപിച്ചത്. ജനനന്മ ലക്ഷ്യമാക്കി ആരംഭിച്ച ഈ കൂട്ടായ്മ തങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തികമായി കഴിവുള്ളവര്‍ മുന്‍കയ്യെടുത്ത് അഞ്ചു സെന്റ് സ്ഥാലം വാങ്ങിയാണ് ആസ്ഥാനം നിര്‍മിച്ചത്. നാട്ടുകാരുടെ പട്ടിണിയകറ്റാന്‍ അക്കാലത്ത് ഉണ്ടായിരുന്ന ഗോതമ്പ്, കമ്പ പൊടി, പാല്‍ പൊടി, സോയാബീന്‍ എണ്ണ എന്നിവ സംഘടിപ്പിച്ചു. ഇവ വിതരണം ചെയ്യുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് വനിതാ സമാജം പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്. ഒരു കാലഘട്ടത്തില്‍ വളരെ സജീവമായിരുന്ന ഈ കൂട്ടായ്മ പിന്നീട് എപ്പോഴോ നിര്‍ജീവമായെങ്കിലും ഭൂമിയും മറ്റു വസ്തു വഹകളും നഷ്ടപ്പെടാതെ ഭാരവാഹികള്‍ കാത്തു സൂക്ഷിച്ചു വരികയായിരുന്നു. അങ്കണവാഡിക്ക് കെട്ടിടമില്ലാത്തതിനാല്‍ പലരുടെയും വീട്ടുവരാന്തകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇത് അവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷിതത്തെ ബാധിക്കുന്നുവെന്ന പരാതി രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയ വനിതാ സമാജം പ്രവര്‍ത്തകര്‍ വാര്‍ഡ് മെംബര്‍ സി ബി ബിജിയോട് അങ്കണവാഡിക്കായി സ്ഥലം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം വസ്തു സംബന്ധമായ രേഖകള്‍ സമാജം ഭാരവാഹികളായ ദേവയാനി ചന്ദ്രന്‍, രമണി വിശ്വനാഥന്‍, അന്നംക്കുട്ടി ചീക്കൂ, ട്രീസ ജോസഫ്, ഹവ്വാഅബി കുഞ്ഞുമുഹമ്മദ് ചേര്‍ന്ന് വാര്‍ഡ് മെംബറെ ഏല്‍പ്പിച്ചു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് മാണിയാറ സാമൂഹിക പ്രവര്‍ത്തകരായ വി പി രാജന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, ജോര്‍ജ് തച്ചിലകത്ത്, റെയ്മണ്ട് പിന്‍ഹീറോ പങ്കെടുത്തു.
Next Story

RELATED STORIES

Share it