kozhikode local

അങ്കണവാടികള്‍ക്ക് പുതുമുഖം നല്‍കി വാണിമേല്‍ പഞ്ചായത്ത്‌

വാണിമേല്‍: ചിത്രാലംകൃതമായ ചുവരുകളും കാട്ടിലെ കഥാപാത്രങ്ങള്യം നിറഞ്ഞ അങ്കണവാടികള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. വാണിമേല്‍ പഞ്ചായത്തിലെ പതിനഞ്ച് അംഗനവാടികളാണ് ക ളറണിഞ്ഞ് കുട്ടികളുടെ മനസ്സില്‍ ഇടം പിടിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടികളുടെ അകവും പുറവും ചിത്രാലംകൃതമാക്കാന്‍ പ്രോജക്ട് അവതരിപ്പിച്ചത്. രണ്ട് ലക്ഷത്തി അയ്യായിരം രൂപ ഇതിനായി വകയിരുത്തിയിരുന്നു.കഴിഞ്ഞ ദിവസം പദ്ധതി പൂര്‍ത്തിയായി.
പഞ്ചായത്തിലെ സ്വന്തമായി കെട്ടിടമുള്ളതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് അങ്കണവാടികളിലാണ് ചുമര്‍ചിത്രങ്ങളായി കാട്ടിലെ കഥകളിലെ നായകരെത്തിയത്. അങ്കണവാടികള്‍ മോഡി കൂട്ടി കുട്ടികളുടെ ഇഷ്ടകേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
ഇംഗ്ലീഷ് , മലയാളം അക്ഷരമാലകളും പ്രാഥമിക അക്കങ്ങളും എഴുതിയ ചുമരുകള്‍ കുട്ടികള്‍ക്ക് വായനയോട് താത്പര്യം കൂട്ടുന്നതായി അംഗനവാടി വര്‍ക്കര്‍മാര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ആവശ്യമായ കളിപ്പാട്ടങ്ങള്‍കൂടി ലഭ്യമാകുന്നതോടെ മികവിന്റെ കേന്ദ്രങ്ങളായി ഓരോ അങ്കണവാടിയും മാറ്റാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ഇംഗ്ലീഷ് മീഡിയം നഴ്‌സറികളുടെ കടന്നു കയറ്റത്തിനിടയിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അംഗന്‍വാടി നവീകരണം.
Next Story

RELATED STORIES

Share it