Alappuzha local

അങ്കം മുറുകി; ചേര്‍ത്തലയും തുറവൂരും മുന്നില്‍

കണിച്ചുകുളങ്ങര: താള മേള പെരുമഴയില്‍ കലോല്‍സവത്തിന്റെ ഒരുദിനം കൂടി കടന്നു പോയപ്പോള്‍ മല്‍സരം കടുത്തു. ഉപജില്ലകള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്്്. നാലാം ദിവസമായ ഇന്നലെ മല്‍സരം അവസാനിക്കുമ്പോള്‍ യുപി ജനറല്‍ വിഭാഗത്തില്‍ 115 പോയി ന്റുമായി ചേര്‍ത്തല മുന്നേറുന്നു. ആലപ്പുഴ 111 പോയിന്റോടെ രണ്ടാം സ്ഥാനത്തും കായംകുളം 110 പോയിന്റുമായി മൂന്നാം സ്ഥനത്തുമുണ്ട്. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 233 പോയിന്റുമായി ആതിഥേയരായ ചേര്‍ത്തല തന്നെയാണ് മുന്നില്‍. കായംകുളം 211, ആലപ്പുഴ 203 പോയിന്റുമായി പിന്നിലുണ്ട്. എച്ച്എസ്എസ് വിഭാഗം ജനറലില്‍ 206 പോയിന്റുമായി തുറവൂരാണ് മുന്നില്‍. കായംകുളം 198, ആലപ്പുഴ 194 പോയിന്‍ുമായി പിന്നിലുണ്ട്. യുപി സംസ്‌കൃതം വിഭാഗത്തില്‍ തുറവൂര്‍ 76 പോയിന്റുമായി മുന്നേറുന്നു. 75 പോയിന്റുമായി ഹരിപ്പാടും 69 പോയിന്റുമായി ആലപ്പുഴയുമാണ് പിന്നില്‍. സംസ്‌കൃതം എച്ച്എസ് വിഭാഗത്തില്‍ തുറവൂര്‍ 58 പോയിന്റുമായി മുന്നിലാണ്. 52 പോയിന്റുമായി ചേര്‍ത്തലയാണ് പിന്നിലുണ്ട്്്.  ആര്് ട്രോഫി കൊണ്ടുപോവുകയെന്നത് പ്രവചിക്കാനാവാത്ത വിധമാണ്് മല്‍സരങ്ങളിലെ കുട്ടികളുടെ പ്രകടനം. അതേസമയം, യുപി വിഭാഗം അറബിക് കലോല്‍സവം അവസാനിച്ചപ്പോള്‍ ആലപ്പുഴ 65 പോയിന്റമായി ജേതാകളായി. 61 പോയിന്റുമായി തുറവൂര്‍ രണ്ടാം സ്ഥാനത്തും 60 പോയിന്റുമായി ചേര്‍ത്തല മൂന്നാം സ്ഥാനത്തും എത്തി. എച്ച്എസ് വിഭാഗം അറബിക് കലോല്‍സവത്തില്‍ 93 പോയിന്റുമായി അമ്പലപ്പുഴ കപ്പ് നേടി. 87 പോയിന്റു മായി തുറവൂര്‍ രണ്ടാം സ്ഥാനത്തും 86 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തും എത്തി.
Next Story

RELATED STORIES

Share it