അക്രമം നടത്തുന്നത് ബിജെപി: യെച്ചൂരി
BY midhuna mi.ptk23 May 2016 6:50 AM GMT
X
midhuna mi.ptk23 May 2016 6:50 AM GMT
ന്യൂഡല്‍ഹി: തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപിയാണ് ആക്രമണം നടത്തുന്നതെന്നും തുടര്‍ന്ന് അവര്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രമന്ത്രി നടത്തിയ ആഹ്വാനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം. ബിജെപിയുടെ ചില പ്രധാനപ്പെട്ട ഭാരവാഹികള്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സത്യാവസ്ഥ അറിയാം. രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാരം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതലാണ് സംഘപരിവാരമാണ് ആക്രമണം അഴിച്ചുവിടുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണു കേരളത്തിലുണ്ടായത്. ജനവിധി എതിരായതാണ് ബിജെപിയുടെ ആക്രമണങ്ങള്‍ക്കു കാരണം. ഇത് കേരളത്തിലെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. എപ്പോഴും സമാധാനം നിലനിര്‍ത്തുന്നതിനും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുമാവും ഇടതുപക്ഷം ശ്രമിക്കുക. കേരളത്തില്‍ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും നടത്തിയ പ്രചാരണങ്ങളെയും ആഹ്വാനങ്ങളെയുമെല്ലാം ജനങ്ങള്‍ തള്ളുകയാണുണ്ടായത്. സംഘപരിവാരത്തിന്റെ നീക്കങ്ങള്‍ വിജയംകാണില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ പ്രസ്താവനയില്‍ പോളിറ്റ്ബ്യൂറോ അപലപിച്ചു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT