അക്രമം ആര്‍എസ്എസ് ഗൂഢാലോചനയുടെ ഫലം: മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്: നേതൃതലത്തിലുള്ള ആലോചനയുടെ ഭാഗമായി സംസ്ഥാനത്ത് ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം മണ്ണാര്‍ക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാന ചര്‍ച്ചകള്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. എല്ലാ വെട്ടും ഒരുപോലെയാണ്. വസ്തുതകള്‍ വസ്തുതാവിരുദ്ധമായി പ്രചരിപ്പിക്കുകയും മറുഭാഗത്ത് അതിന്റെ പേരില്‍ കലാപം സൃഷ്ടിക്കുകയുമാണ് ആര്‍എസ്എസ്. ഇതേ നിലപാടാണ ആര്‍എസ്എസ് കേന്ദ്ര നേതൃത്വവും സ്വീകരിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയം മാറാതെ കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നാണ് സിപിഎം നിലപാട്. ബിജെപി,ആര്‍എസ്എസ് ഭരണത്തിനു ശക്തമായ ബദല്‍ രൂപപ്പെടേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. മൂന്നുദിവസമായി നടക്കുന്ന സമ്മേളനത്തില്‍ മുഴുവന്‍ സമയവും പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പിണറായി വിജയന് വേണ്ടി ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it