ഇരിങ്ങാലക്കുടയില്‍ ഉല്‍സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു
BY BSR3 April 2024 5:07 PM GMT
X
BSR3 April 2024 5:07 PM GMT
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. യുവാവ് കുത്തേറ്റു മരിച്ചു. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി ഭരതന് സെന്റര്‍ ചുള്ളിപ്പറമ്പില്‍ സുഭാഷ് ചന്ദ്രബോസ്-ലതിക ദമ്പതികളുടെ മകന് അക്ഷയ് എന്ന കുട്ടാപ്പി(23) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു സാരമായി പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്ഷയ്ക്കു നെഞ്ചിനോടു ചേര്‍ന്നാണു കുത്തേറ്റത്. മൃതദേഹം മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
ബുധനാഴ്ച രാത്രി ഏഴോടെ ഉല്‍സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പും വെടിക്കെട്ടും കഴിഞ്ഞതിനു പിന്നാലെ ആലുംപറമ്പ് പരിസരത്താണു സംഘര്‍ഷമുണ്ടായത്. ഫുട്ബോള്‍ കളിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പറയുന്നത്.
ആനന്ദപുരം സ്വദേശികളായ കൊല്ലപ്പറമ്പില്‍ സഹില്‍, പൊന്നിയത്ത് സന്തോഷ്, മൂര്‍ക്കനാട് സ്വദേശി കരിക്കപ്പറമ്പില് പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, തൊട്ടിപ്പാള്‍ സ്വദേശി നെടുമ്പാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണു ചികില്‍സയിലുള്ളത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMT