ഏക സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി
കണ്ണൂര്‍: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ട് വരും. അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളത്. അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനമായി ഏക സിവില്‍ കോഡ് വരുമെങ്കില്‍, അത് നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മള് എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ. അത് സംഭവിച്ചിരിക്കും. 'കെറെയില്‍ വരും കേട്ടോ' എന്ന് പറഞ്ഞത് പോലെയല്ല. അത് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതല്‍ ഗുണം ചെയ്യാന്‍ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
RELATED STORIES
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTസൗദിയിലെ നാല് നഗരങ്ങളിലായി കെഎംസിസി ദേശീയ ഫുട്ബോൾ മേള...
9 May 2024 1:58 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMT