നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് അപകടം; രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതരം
BY BSR17 Sep 2023 3:03 AM GMT
X
BSR17 Sep 2023 3:03 AM GMT
പത്തനംതിട്ട: പന്തളം മാന്തുകയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിലാണ് അപകടം. അമല്‍ജിത്ത് എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടി തടിലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ തല്‍ക്ഷണം മരണപ്പെട്ടു. അമല്‍ജിത്തിനെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT