കണ്ണൂര്‍ സ്വദേശി ഒന്നരക്കോടിയുമായി അബൂദബിയില്‍നിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി
BY BSR27 March 2024 11:09 AM GMT
X
BSR27 March 2024 11:09 AM GMT
അബൂദബി: കണ്ണൂര്‍ നാറാത്ത് സ്വദേശിയായ ജീവനക്കാരന് ഒന്നരക്കോടിയുമായി അബൂദബിയില്‍നിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹ്റ മനസിലില്‍ മുഹമ്മദ് നിയാസിനെതിരേയാണ് പരാതി. കാഷ് ഓഫിസ് ഇന്‍ചാര്‍ജായ അദ്ദേഹം ആറ് ലക്ഷം ദിര്‍ഹം(ഏതാണ്ട് ഒന്നരക്കോടി രൂപ) കവര്‍ന്നെന്നു കാണിച്ചാണ് അബൂദബി പോലിസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയത്. 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ രണ്ടുദിവസം മുമ്പാണ് കാണാതായിരുന്നു. പിന്നാലെ അബൂദബിയില്‍ താമസിക്കുകയായിരുന്ന കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംബസി വഴി നിയസിനെതിരേ കേരള പോലിസിലും പരാതി നല്‍കിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു.
Next Story
RELATED STORIES
ഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMT