വിരമിക്കല്‍ ചാംപ്യന്‍ഷിപ്പ് പ്രഖ്യാപിച്ച് സാനിയാ മിര്‍സ
അതിനിടെ താരത്തിന്റെ വിവാഹ മോചനം ഉടന്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
BY FAR7 Jan 2023 2:17 AM GMT
X
FAR7 Jan 2023 2:17 AM GMT
ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ടെന്നിസ് സെന്സേഷന് സാനിയാ മിര്‍സ ദുബായ് ഡ്യൂട്ടി ഫ്രീ ചാംപ്യന്‍ഷിപ്പോടെ വിരമിക്കും. ഈ ടൂര്‍ണ്ണമെന്റായിരിക്കും തന്റെ കരിയറിലെ അവസാന മല്‍സരമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ 2022ല്‍ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റുകയായിരുന്നു.
ഈ മാസം നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും താരം കളിക്കും. മിക്സഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണയുമായാണ് സഖ്യത്തിലേര്‍പ്പെട്ടത്. ഫെബ്രുവരി അവസാനമാണ് ദുബായ് ഡ്യുട്ടി ഫ്രീ ചാംപ്യന്‍ഷിപ്പ്.
അതിനിടെ താരത്തിന്റെ വിവാഹ മോചനം ഉടന്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ശുഹൈബ് മാലിഖുമായുള്ള ബന്ധത്തില്‍ ഏറെ നാളായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMT