പരിക്ക്; മെസ്സിക്ക് അര്‍ജന്റീനയുടെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും
BY FAR17 March 2024 7:09 AM GMT
X
FAR17 March 2024 7:09 AM GMT
ബ്യൂണസ് ഐറിസ്: ലയണല്‍ മെസ്സിക്ക് പരിക്ക് കാരണം അര്‍ജന്റീനയുടെ ഇന്റര്‍ നാഷണല്‍ ബ്രേക്കിലെ മത്സരങ്ങള്‍ നഷ്ടമാകും. മസില് ഇഞ്ചുറിയേറ്റ ലയണല്‍ മെസ്സി ഇന്നലെ നടന്ന ഇന്റര്‍ മിയാമിയുടെ ഡി സി യുണൈറ്റഡിന് എതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. അര്‍ജന്റീനയുടെ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട് .നാഷ്വില്ലെയ്ക്കെതിരായ ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ മെസ്സി കളിച്ചിരുന്നു. ആ കളിയില്‍ അസിസ്റ്റ് ചെയ്യുകയും ഗോള്‍ നേടുകയും ചെയ്തിരുന്നു. മെസ്സിയുടെ വലതുകാലിനാണ് പരിക്കേറ്റത്.
മുന്‍കരുതല്‍ എന്ന നിലയില്‍ മെസ്സിയെ നാഷ്വില്ലെയ്ക്കെതിരെ പരിശീലകന് പെട്ടെന്ന് സബ് ചെയ്തിരുന്നു. അര്‍ജന്റീന ദേശീയ ടീം മാര്‍ച്ച് 22ന് എല്‍ സാല്‍വഡോറിനെതിരെയും 26ന് കോസ്റ്റാറിക്കക്കെതിരെയും ആണ് കളിക്കേണ്ടത്.
Next Story
RELATED STORIES
വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTതിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMT