ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലയുറപ്പിച്ച് സിറ്റിയും റയലും
BY FAR7 March 2024 5:05 AM GMT
X
FAR7 March 2024 5:05 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ച് ഇംഗ്ലിഷ് പ്രമുഖരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും. ഡെന്മാര്ക്ക് ക്ലബ്ബ് എഫ്സി കൊഫന്ഹേഗിനെ ഇന്ന് 3-1ന് പരാജയപ്പെടുത്തിയാണ് സിറ്റിയുടെ ജയം. ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റില്‍ 6-2ന്റെ ജയവുമായാണ് സിറ്റിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. അക്കന്ഞ്ചി, അല്‍വാരസ്, ഹാലന്റ് എന്നിവരാണ് സിറ്റിയ്ക്കായി സ്കോര്‍ ചെയ്തത്. തുടര്‍ച്ചയായ ഏഴാം തവണയാണ് സിറ്റി ക്വാര്‍ട്ടറില്‍ കയറുന്നത്.
ജര്‍മ്മന്‍ ക്ലബ്ബ് ആര് ബി ലെപ്സിഗിനോട് ഒരു ഗോളിന്റെ സമനില വഴങ്ങിയെങ്കിലും ആദ്യ പാദ മല്‍സരത്തിലെ ഒരു ഗോളിന്റെ ജയം റയലിനെ രക്ഷിക്കുകയായിരുന്നു. ഇന്ന് റയലിനായി വിനീഷ്യസ് ജൂനിയര്‍ സ്കോര്‍ ചെയ്തു. 15ാം തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടക്കുന്നത്.
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTഹരിയാനയിലെ ബിജെപി സര്‍ക്കാരിന് തിരിച്ചടി; മൂന്ന് സ്വതന്ത്രര്‍ പിന്തുണ...
7 May 2024 1:27 PM GMTഅരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത്...
7 May 2024 11:51 AM GMTഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്;...
7 May 2024 5:31 AM GMTഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ കണ്ടെടുത്തത് 35 കോടി
7 May 2024 4:34 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT