Cricket

ഇഷാനും ശ്രേയസിനും സച്ചിന്റെ മറുപടി; ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്നപ്പോഴും മുംബൈക്കായി കളിക്കാറുണ്ട്'

ഇഷാനും ശ്രേയസിനും സച്ചിന്റെ മറുപടി; ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്നപ്പോഴും മുംബൈക്കായി കളിക്കാറുണ്ട്
X

ന്യൂഡല്‍ഹി: ബിസിസിഐ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്ന ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യറേയും കരാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രഞ്ജി ട്രോഫിയില്‍ കളിക്കുന്നത് ദേശീയ താരങ്ങളെ കളിയുടെ അടിസ്ഥാന കാര്യങ്ങളിലേക്ക് എത്തിക്കുന്നതിനും ആഭ്യന്തര മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ഇതിഹാസ താരം വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന കാലത്തും താന്‍ മുംബൈക്കായി കളത്തിലിറങ്ങാറുണ്ടായിരുന്നു എന്ന് സച്ചിന്‍ പറഞ്ഞു.

ദേശീയ മത്സരങ്ങളിലോ എന്‍സിഎയിലോ ഇല്ലെങ്കില്‍, സെന്‍ട്രല്‍ കരാറുള്ള താരങ്ങര്‍ ആഭ്യന്തര റെഡ്ബോള്‍ ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.''ഇന്ത്യന്‍ കളിക്കാര്‍ അവരുടെ ആഭ്യന്തര ടീമുകളില്‍ എത്തുമ്പോള്‍ അത് യുവാക്കളുടെ കളിയുടെ നിലവാരം ഉയര്‍ത്തുകയും ചിലപ്പോള്‍ പുതിയ പ്രതിഭകളെ തിരിച്ചറിയുകയും ചെയ്യും. ദേശീയ താരങ്ങള്‍ക്ക് ചിലപ്പോള്‍ അടിസ്ഥാനകാര്യങ്ങളിലേക്ക് വീണ്ടും എത്താനുള്ള അവസരവും ഇത് നല്‍കുന്നു, എന്റെ കരിയറില്‍ ഉടനീളം, എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മുംബൈയ്ക്കുവേണ്ടി കളിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഞങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ ഏകദേശം 7 മുതല്‍ 8 ഇന്ത്യന്‍ കളിക്കാര്‍ ഉണ്ടായിരുന്നു, അവരോടൊപ്പം കളിക്കുന്നത് രസകരമായിരുന്നു,' സച്ചിന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയ്യാറെടുക്കുന്ന താരങ്ങള്‍ക്കാണ് മുന്നറിയിപ്പുമായി ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമില്‍ ഇല്ലാത്ത താരങ്ങള്‍ എത്ര സീനിയറായാലും രഞ്ജി ട്രോഫിയില്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.




Next Story

RELATED STORIES

Share it