വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല
മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് പ്രതിപക്ഷ നേതാവ് വീണ്ടും കത്ത് നല്കി
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും, ശേഖരണത്തിലും, സൂക്ഷിക്കുന്ന കാര്യത്തിലും വീഴ്ച സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇവയുടെ വിശദവിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്കി. ആകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍, എണ്‍പത് വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് വിതരണം പോസ്റ്റല്‍ ബാലറ്റുകള്‍, അവയില്‍ എത്ര എണ്ണത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്്. പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും മറ്റൊരു കത്ത് നല്‍കിയത്.
RELATED STORIES
ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMT