Kerala

കൊവിഡ്: കായിക വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കും

കൊവിഡ്: കായിക വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കും
X

തിരുവനന്തപുരം: കായികവകുപ്പിനും സ്‌പോട്‌സ് കൗണ്‍സിലിനും കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കായിക വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ഭക്ഷ്യക്കിറ്റ് എത്തിച്ചുകൊടുക്കും. കൊവിഡിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കായിക യുവജനകാര്യാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ ജിവി രാജ സ്‌പോട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലും സ്‌പോട്‌സ് കൗണ്‍സിലിനു കീഴിലുള്ള സ്‌പോട്‌സ് അക്കാദമികളിലെയും 1,750 കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ് ലഭിക്കും. ഇതില്‍ 1,150 കുട്ടികള്‍ സ്‌പോട്‌സ് കൗണ്‍സിലിനു കീഴിലുള്ളവരാണ്. ഒരു കുട്ടിക്ക് 1,793 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക. സപ്ലൈക്കോ, മില്‍മ എന്നീ സ്ഥാപനങ്ങള്‍ വഴിയുള്ള ഉല്‍പ്പന്നങ്ങളാണ് കിറ്റിലുണ്ടാവുക.

സ്‌പോട്‌സ് ഹോസ്റ്റലുകളിലെ കുട്ടികളില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കിറ്റ് വലിയ സഹായമാവും. കിറ്റ് ഒരുമാസത്തേക്ക് വിതരണം ചെയ്യാനാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Next Story

RELATED STORIES

Share it