Latest News

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആദ്യം മഴ കിട്ടിത്തുടങ്ങും.

വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it