രാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
BY SLV5 May 2024 12:43 PM GMT
X
SLV5 May 2024 12:43 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുടുംബം സഞ്ചരിച്ച കാര്‍ ഡല്‍ഹി എക്സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല.
മനീഷ് ശര്‍മ, ഭാര്യ അനിത, സതീഷ് ശര്‍മ, ഭാര്യ പൂനം, കൈലാഷ് ശര്‍മ, ഭാര്യ സന്തോഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനന്‍, ദീപാലി എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. കുടുംബം സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദര്‍ശനത്തിന് പോകവെയാണ് അപകടം. ഇടിച്ച വാഹനത്തിന്റെ ഉടമക്കായി തിരച്ചില്‍ നടക്കുന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT