സ്ത്രീ സുരക്ഷക്ക് പുതിയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍; 181 ല്‍ വിളിച്ചാല്‍ സഹായമെത്തും
കോട്ടയം: വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി മിത്ര 181 എന്ന പേരില്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവില്‍ വന്നു. സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികള്‍ ഈ നമ്പരില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കാം.
ഹെല്‍പ്പ് ലൈനിന്റെ പ്രചാരണ പോസ്റ്ററും വിവാഹിതരാകുന്നവര്‍ക്ക് നല്‍കുന്നതിനുള്ള ആരോഗ്യ, കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സ്ത്രീധന വിരുദ്ധ സന്ദേശമടങ്ങിയ ആശംസാ കാര്‍ഡും കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പ്രകാശനം ചെയ്തു.
സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി,എ.ഡി.എം ജിനു പുന്നൂസ്, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ പി.ബിജി എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും പോസ്റ്റര്‍ പതിക്കുമെന്നും ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയും ഹെല്‍പ്പ് ലൈന്‍ നമ്പരിന് പ്രചാരണം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT