ഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ് റൈഡേഴ്സ്; ഈഡനില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം
ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമയില്‍ തല്‍സമയം സൗജന്യമായി കാണാം.
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാന് റോയല്‍സും രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും തമ്മിലാണ് മല്‍സരം. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് മല്‍സരം. ഇന്ന് ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരാനാണ് മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കീഴിലുള്ള രാജസ്ഥാന്റെ ലക്ഷ്യം. മികച്ച ഫോമിലുള്ള കൊല്‍ക്കത്ത ജയിച്ച് ഒന്നാം സ്ഥാനത്തെത്താണ് ഇന്നിറങ്ങുന്നത്. രാജസ്ഥാന് റോയല്‍സ് ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ച് എണ്ണം വിജയിച്ചപ്പോള്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം വിജയിച്ചു.
അതുകൊണ്ടുതന്നെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജസ്ഥാനെ അലട്ടുന്നത് അവരുടെ പ്രധാന താരങ്ങളുടെ പരിക്കായിരിക്കും. ബട്ട്ലര്‍, ബര്‍ഗര്‍, സന്ദീപ് എന്നിവരെല്ലാം ഇന്നത്തെ മത്സരത്തില്‍ തിരിച്ചുവരും എന്നാണ് രാജസ്ഥാന് പ്രതീക്ഷിക്കുന്നത്. അശ്വിനും പരിക്കിന്റെ ഭീഷണിയിലാണ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആക്രമണ ബാറ്റിംങ്് ആണ് അവരുടെ കരുത്ത്. അവസാന മത്സരങ്ങള്‍ എല്ലാം ഏകപക്ഷീയമായ വിജയമാണ് അവര്‍ വിജയിച്ചത്. ആകെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമയില്‍ തല്‍സമയം സൗജന്യമായി കാണാം.
RELATED STORIES
മുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMT