പുല്‍പ്പള്ളിയില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദ്ദേശം
BY FAR12 Feb 2024 2:26 PM GMT
X
FAR12 Feb 2024 2:26 PM GMT
പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ, പുല്‍പ്പള്ളിക്കു സമീപം കടുവയിറങ്ങിയതായി റിപ്പോര്‍ട്ട്. മുള്ളന്‍കൊല്ലി ടൗണിനു സമീപം വടാനക്കവലയിലാണ് ഇന്ന് കടുവയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. കാട്ടുപന്നിയെ ഓടിച്ചെത്തിയ കടുവയാണ് ഇതെന്നാണു വിവരം. കാട്ടുപന്നി ഓടിരക്ഷപ്പെട്ടതോടെ കടുവ സമീപത്തെ കൃഷിയിടത്തില്‍ ഏറെ നേരെ കിടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തി. വനപാലകര്‍ ഇപ്പോഴും പ്രദേശത്തു ക്യാംപ് ചെയ്യുകയാണ്.
Next Story
RELATED STORIES
ഗസ പ്രക്ഷോഭം യുഎസും യൂറോപും കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നു
1 May 2024 10:07 AM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMT