മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചു
BY FAR25 Feb 2024 10:52 AM GMT
X
FAR25 Feb 2024 10:52 AM GMT
വയനാട്: വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് പ്രദേശവാസികള്‍. പ്രദേശത്ത് നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചതായി നാട്ടുകാര്‍ പറയുന്നു. നൂറ് മീറ്റര്‍ മാറി പാടത്ത് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.രാവിലെ പള്ളിയില്‍ പോയവരും കടുവയെ കണ്ടെന്ന് പറയുന്നു. രണ്ട് മാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ഇറക്കിയിരുന്നു.
Next Story
RELATED STORIES
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMT