Thrissur

തൃശ്ശൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി; 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തൃശ്ശൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി; 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
X

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പോലിസ് പിടികൂടിയത്. ഗവര്‍ണറുടെ വാഹനവ്യൂഹത്തിനടുത്തെത്തിയായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. സമരക്കാരുടെ മുഖത്തും കണ്ണിലും മര്‍ദിച്ചെന്നാരോപിച്ച് പോലിസ് സ്റ്റേഷനിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.





Next Story

RELATED STORIES

Share it