Kottayam

കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; ഇന്ന് ഹര്‍ത്താല്‍; വന്‍ പ്രതിഷേധം

കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; ഇന്ന് ഹര്‍ത്താല്‍; വന്‍ പ്രതിഷേധം
X

മൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍ ഡി എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാന്‍ ആക്രമിച്ചത്. സംഭവത്തില്‍ മൂന്നാര്‍ കന്നിമല ടോപ് ഡിവിഷന്‍ സ്വദേശി സുരേഷ്‌കുമാര്‍ (മണി-45) മരിച്ചു. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍, തെറിച്ചുവീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയില്‍ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

മണിയെ കൂടാതെ നാലുപേര്‍ ഓട്ടോയിലുണ്ടായിരുന്നു. ഇവരില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കുകളുണ്ട്. യാത്രക്കാരില്‍ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






Next Story

RELATED STORIES

Share it