സിപിഎം മുഖ്യപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ; ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യമെന്ന് യെച്ചൂരി

അഗര്‍ത്തല: ത്രിപുരയിലെ സിപിഎമ്മിന്റെ മുഖപത്രമായ ദേഷര്‍ കഥയുടെ രജിസ്‌ട്രേഷന്‍ ഉടമസ്ഥാവകാശം മാറ്റിയത് അറിയിച്ചില്ലെന്ന കാരണം ചൂണ്ടികാട്ടി രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ റദ്ദാക്കി.നാലുദശാബ്ദമായി ത്രിപുരയില്‍ നിന്ന് ഇറങ്ങുന്ന പത്രമാണിത്.എന്നാല്‍, നടപടി സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടിന്റെ ഭാഗമാണെന്ന്് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.പടിഞ്ഞാറന്‍ ത്രിപുരയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top