വിവാഹേതര ബന്ധം : വിധിയെ സ്വാഗതം ചെയ്ത് വനിതാക്കമ്മീഷന്‍ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെ ദേശീയ വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്തു.
ഒടുവില്‍ നാം തുല്യതയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയാണ്. ഈ നിയമം ഇല്ലാതായതില്‍ എനിക്ക്് സന്തോഷമുണ്ട്. രാജ്യം ഇപ്പോള്‍ ഒരു പുതിയ മാര്‍ഗത്തില്‍ സഞ്ചരിച്ചുതുടങ്ങുകയാണ്. നമ്മുടെ ഭരണഘടന നമുക്ക് തുല്യത നല്‍കുന്നുണ്ട് എന്നാല്‍ ഇത്തരം നിയമങ്ങള്‍ മൂലം തുല്യത ഒഴിവാക്കപ്പെടുകയാണ്-ഇപ്പോള്‍ ഈ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു- ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

RELATED STORIES

Share it
Top