സ്ത്രീ വിരുദ്ധര്‍ക്ക് കുട പിടിക്കുന്ന ജോസഫൈന്‍ രാജിവെക്കുക: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്കോഴിക്കോട്: സ്ത്രീ പീഢകരെയും സ്ത്രീ വിരുദ്ധരെയും കുടപിടിച്ച് സംരക്ഷിക്കുകയും വനിതകളുടെ പ്രശ്‌നങ്ങളെ പുച്ചിക്കുകയും ചെയ്യുന്ന വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫെന്‍ രാജിവെച്ച് വനിതാ കമ്മീഷന്റെ അന്തസ്സ് നിലനിര്‍ത്തണമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപ്പെട്ടു. ഇരയായ സ്ത്രീയെ സംരക്ഷിക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിക്കാരനും പീഡനത്തില്‍ ആരോപണ വിധേയനുമായ എംഎല്‍എയെ സംരക്ഷിക്കേണ്ടത് ഭരണ ഘടനാ പദവിയില്‍ ഇരുന്നു കൊണ്ടല്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ വേട്ടക്കാരന് അനുകൂലമായി സംസാരിച്ച ജോസഫെന്‍ കേരളത്തിലെ സ്ത്രീകള്‍ക്കാകെ നാണക്കേടാണ്. പാര്‍ട്ടി നേതാക്കളുടെ പീഢനങ്ങള്‍ കൈ അബദ്ധമായി കാണുന്നത് പദവിക്ക് ചേര്‍ന്നതല്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയെ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് തരംതാഴ്ത്തുന്ന അഭിപ്രായങ്ങളും നിലപാടുകളുമാണ് ഉണ്ടായത്. ഇതിനെതിരെ കേരളത്തിലെ വനിതാ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top